
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ സെപ്റ്റംബർ 23 ന് ആരംഭിക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിന് മുന്നോടിയായി, ഫ്ലിപ്കാർട്ട് ഡിസ്കൗണ്ട് ഡീലുകൾ പുറത്തുവിട്ടിട്ടുണ്ട്. ആപ്പിളിന്റെ ഐഫോൺ 16 പ്രോ മാക്‌സ് വമ്പൻ വിലക്കുറവിൽ ലഭിക്കുമെന്നാണ് സൂചന. ഈ മോഡൽ 1,00,000 രൂപയ്ക്ക് താഴെ ലഭിക്കുമെന്ന സൂചന നല്‍കുന്ന പുതിയ പ്രൊമോഷണല്‍ ഫോട്ടോ ഫ്ലിപ്കാർട്ട് പങ്കുവെച്ചു.
സെപ്റ്റംബർ 9 ന് ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറങ്ങിയേക്കുമെന്നുള്ള സൂചനകൾ വരുന്ന സമയത്ത് ഈ ഓഫറുകൾ നിർണായകമാണ്. കാരണം, അതിനുശേഷം ഐഫോൺ 16 പ്രോ മോഡലുകൾ നിർത്തലാക്കും. ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറിൽ നിന്ന് നീക്കം ചെയ്തുകഴിഞ്ഞാൽ, പുതിയ സ്റ്റോക്ക് മൂന്നാം കക്ഷി റീട്ടെയിലർമാർക്ക് വിതരണം ചെയ്യില്ല, അതിനാൽ കുറഞ്ഞ നിരക്കിൽ ഐഫോൺ 16 പ്രോ മോഡലുകൾ വാങ്ങാനുള്ള അവസാന അവസരങ്ങളിലൊന്നായി ഫ്ലിപ്കാർട്ട് സെയിലിനെ കണക്കാക്കാം.
ഐഫോൺ 16 പ്രോ മാക്‌സിന് പുറമെ, ഐഫോൺ 16, സാംസങ് ഗാലക്‌സി എസ് 24 എന്നിവയുൾപ്പെടെ മറ്റ് ഫോണുകൾക്കും ഫ്ലിപ്കാർട്ട് കിഴിവുകൾ വാഗ്ദാനം ചെയ്യുമെന്നാണ് ഇലക്ട്രോണിക്സ് പ്രേമികളുടെ പ്രതീക്ഷ
മുൻ വർഷങ്ങളിലെന്നപോലെ, അധിക സേവിംഗ്സ് അവസരങ്ങൾ നൽകുന്നതിനായി ബാങ്കുകളുമായി സഹകരിക്കാൻ ഫ്ലിപ്കാർട്ട് ഒരുങ്ങുന്നുണ്ട്. . ഈ വർഷത്തെ ബാങ്കിംഗ് പങ്കാളികളിൽ ആക്സിസ് ബാങ്കും ഐസിഐസിഐ ബാങ്കും ഉൾപ്പെടുന്നു. ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് നൽകുമെന്നാണ് സൂചന. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, യുപിഐ-ലിങ്ക്ഡ് പ്രമോഷനുകൾ, ഉൽപ്പന്ന കൈമാറ്റ പദ്ധതികൾ, പേ ലേറ്റർ സേവനങ്ങൾ എന്നിവ ഫ്ലിപ്കാർട്ട് നൽകിയേക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് സൂപ്പർകോയിൻസ് റിവാർഡ് പ്രോഗ്രാമിലൂടെ എക്‌സ്‌ക്ലൂസീവ് ഓഫറുകളും ലഭിക്കാൻ സാധ്യതയുണ്ട്.