
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മാണ ചുമതലയുള്ള കമ്പനിക്ക് നിര്‍ദേശം നല്‍കി. പവലിയിന്‍ ഒന്ന്, പവലിയന്‍ രണ്ട് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. പവലിയന് മുകളില്‍ ഗ്യാലറിയുടെ ഇരിപ്പിടതട്ട് എടുത്തിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം ജില്ലയെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി.
കിഫ്ബി വഴി 47.92 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്. പദ്ധതിയിലെ പ്രധാന നിര്‍മിതികളായ ട്രാക്ക്, നീന്തല്‍ കുളം, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പവലിയന്‍ ബ്ലോക്ക് എന്നിവ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിനുള്ളില്‍ പുല്ല് പിടിപ്പിക്കാന്‍ മണ്ണ് നിറയ്ക്കുന്നതും ട്രാക്കിനുള്ളില്‍ വരുന്ന ഡ്രെയ്‌നേജിന്റെ നിര്‍മാണവും പൂര്‍ത്തിയാകുന്നു. ഫുട്‌ബോള്‍ ടര്‍ഫും ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കും. സമീപത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പൈല്‍ ക്യാപ് പകുതിയിലധികം പൂര്‍ത്തിയായി. നീന്തല്‍ക്കുളത്തിന്റെ പൈലിങ് ക്യാപ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. നീന്തല്‍ കുളത്തിന്റെ സമീപത്തെ ബാലന്‍സിംഗ് ടാങ്ക് പ്രവൃത്തി പുരോഗമിക്കുന്നു. തോട് സംരക്ഷണ ഭിത്തി നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി.