+

വിരാട് കോഹ്ലിയേക്കാള്‍ ആ കിരീടത്തിന് കൂടുതല്‍ അര്‍ഹത പ്രീതി സിന്റയ്ക്ക്, കരച്ചിലടക്കാനാകാതെ ബോളിവുഡ് താരം

ഐപിഎല്‍ 2025 സീസണില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് കിരീടം നേടുമ്പോള്‍ നഷ്ടബോധത്താല്‍ കരച്ചിലടക്കാനാകാത്ത പ്രീതി സിന്റെ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി.

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് കിരീടം നേടുമ്പോള്‍ നഷ്ടബോധത്താല്‍ കരച്ചിലടക്കാനാകാത്ത ബോളിവുഡ് താരം പ്രീതി സിന്റെ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. 18 വര്‍ഷമായി വിരാട് കോഹ്ലി ട്രോഫി കാത്തിരിക്കുന്നുണ്ടെങ്കിലും അത്രയും കാലമായി പ്രീതിയും തന്റെ ടീമിനായി ബാല്‍ക്കണിയിലിരുന്ന് കൈയ്യടിക്കുന്നുണ്ട്.

ആദ്യ സീസണ്‍ മുതല്‍ പഞ്ചാബ് കിങ്‌സിന്റെ സഹഉടമയായ അവര്‍ ഐപിഎല്ലിന്റെ ബ്രാന്‍ഡ് ആയി മാറിയിരുന്നു. എല്ലാ സീസണിലും പഞ്ചാബിന്റെ കളികളില്‍ സ്റ്റേഡിയത്തിലെത്തുന്ന പ്രീതി എന്നും ആരാധകരുടെ പ്രിയം പിടിച്ചുപറ്റിയിട്ടുണ്ട്.

രണ്ടാം തവണയാണ് പഞ്ചാബ് ഫൈനലിലെത്തിയത്. ഇക്കുറി ജയ സാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും സമ്മര്‍ദ്ദത്തിനടിപ്പെട്ട കളിക്കാര്‍ ടീമിന് തോല്‍വിയാണ് സമ്മാനിച്ചത്. മത്സരശേഷം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പ്രീതി മൈതാനത്തുണ്ടായിരുന്നു. 

കിരീടത്തിനായി 18 വര്‍ഷമായി അവരും കാത്തിരിക്കുകയാണെന്ന് ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചു. അവര്‍ക്കാണ് ആ ട്രോഫി കൂടുതല്‍ അര്‍ഹതയെന്നാണ് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. 2014ലെ ഫൈനലിലെ തോല്‍വിക്ക് ശേഷവും പ്രീതിയുടെ നിരാശ നമ്മള്‍ കണ്ടതാണ്, ഇത്തവണയും ആരാധകര്‍ അവരോടുള്ള സ്‌നേഹവും പിന്തുണയും പ്രകടിപ്പിച്ചു. ഒരു ദിവസം പഞ്ചാബ് കിംഗ്‌സ് പ്രീതിക്കായി ആ ട്രോഫി നേടും, എന്നാണ് ഒരു ആരാധകന്റെ പ്രതീക്ഷ.

പ്രീതിയുടെ അര്‍പ്പണവും ടീമിനോടുള്ള അഭിനിവേശവും ക്രിക്കറ്റ് കളിയോടുള്ള ആവേശവും എല്ലാ സീസണിലും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. ഈ തോല്‍വി ഒരു ട്രോഫിയുടെ നഷ്ടം മാത്രമല്ല, ഒരു ദീര്‍ഘകാല സ്വപ്നത്തിന്റെ തുടര്‍ച്ചയായ കാത്തിരിപ്പിന്റെ നിരാശ കൂടിയാണ്.

 

facebook twitter