+

ഇറാൻ-ഇസ്രയേൽ സംഘർഷം ; വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്

ഇറാൻ-ഇസ്രയേൽ സംഘർഷം ; വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭാഷണം അൻപതു മിനിറ്റ് നീണ്ടു. ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ അപലപിച്ച പുടിൻ, സംഘർഷം വ്യാപിച്ചാലുള്ള അപകടത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. സംഘർഷം വ്യാപിച്ചാൽ പശ്ചിമേഷ്യയിൽ പ്രവചനാതീതമായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും പുടിൻ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ആശങ്കാജനകമാണെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചർച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളഞ്ഞില്ല. യുക്രെയ്ൻ-റഷ്യ സംഘർഷം അതിവേഗം അവസാനിപ്പിക്കണമെന്ന തന്റെ താൽപര്യം ഡോണൾഡ് ട്രംപ് ആവർത്തിച്ചു. യുക്രെയ്നുമായി ചർച്ച 22നു ശേഷം തുടരാൻ തയാറാണെന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഡോണൾഡ് ട്രംപിന് വ്‌ളാഡിമിർ പുടിൻ ജന്മദിനാശംസയും നേർന്നു.

facebook twitter