+

ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് കിട്ടിയാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍ ; ഉറപ്പൊന്നും നല്‍കാനാവില്ലെന്ന് ട്രംപും ; അനിശ്ചിതത്വം തുടരുന്നു

ആക്രമണത്തെ അപലപിക്കാന്‍ പോലും തയാറാവാത്ത അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇനി പരിശോധനയ്ക്ക് വരേണ്ടെന്ന് കാട്ടി ഇറാന്‍ വഴിയടച്ചു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ സാഹചര്യം ലോകത്തിന് ആശങ്കയായി തുടരുന്നു. ഇറാനുമായി സംസാരിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപും ആക്രമണവും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ലെന്ന് ഇറാനും നിലപാടെടുത്തിരിക്കുകയാണ്. ആണവ പദ്ധതിക്ക് പിന്നാലെ ഇപ്പോള്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരെയും സമ്മര്‍ദം ശക്തമാക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.


ആക്രമണത്തെ അപലപിക്കാന്‍ പോലും തയാറാവാത്ത അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇനി പരിശോധനയ്ക്ക് വരേണ്ടെന്ന് കാട്ടി ഇറാന്‍ വഴിയടച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാനുമായുള്ള ചര്‍ച്ചയില്‍ സമവായം ഉരുത്തിരിയുമെന്നായിരുന്നു പ്രതീക്ഷ. ഇസ്രയേല്‍ ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് കിട്ടിയാല്‍ മാത്രം ചര്‍ച്ചയെന്നാണ് ഇറാന്‍ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഒരു ഓഫറും നല്‍കാനില്ലെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്.

facebook twitter