ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് ഇറാന്‍

06:06 AM Jun 15, 2025 |


ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് ഇറാന്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയ നിലപാട് വ്യക്തമാക്കിയത്. 

സയണിസ്റ്റ് ആക്രമണം തുടരുന്നതിനാല്‍ ഇറാന്‍ സായുധ സേനയില്‍ നിന്നും കൂടുതല്‍ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

Trending :

അതേസമയം മധ്യ ഇറാനിലെ ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിലെ നാല് പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു. യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന കേന്ദ്രവും ഫ്യൂവല്‍ പ്ലേറ്റ് ഫാബ്രിക്കേഷന്‍ പ്ലാന്റും ഉള്‍പ്പെടുന്ന കേന്ദ്രങ്ങളാണിവയെന്നാണ് ഐഎഇഎ അറിയിച്ചത്.