+

ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു രാജ്യം ഒരു ഭര്‍ത്താവ് പദ്ധതിയാണോ ? പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ബിജെപി ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ വോട്ട് തേടുകയാണെന്ന് ഭഗവന്ത് മന്‍ ആരോപിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മാന്‍. 

ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു രാജ്യം ഒരു ഭര്‍ത്താവ് പദ്ധതിയാണോ എന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ബിജെപി ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ വോട്ട് തേടുകയാണെന്ന് ഭഗവന്ത് മന്‍ ആരോപിച്ചു. സിന്ദൂരത്തെ തമാശയാക്കി മാറ്റി. ബിജെപി എല്ലാ വീടുകളിലേക്കും സിന്ദൂരം അയക്കുന്നു. പ്രധാനമന്ത്രിയുടെ പേരിലാണോ സിന്ദൂരം തൊടുന്നതെന്നും ഭഗവന്ത് മാന്‍ ചോദിക്കുന്നു. 
സംഭവത്തില്‍ ബിജെപി നേതാക്കള്‍ ഭഗവന്തിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.
 

Trending :
facebook twitter