അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ രാജകുടുംബത്തിന്റെ സമ്മാനം. ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനമാണ് സമ്മാനമായി നല്‍കുന്നതെന്നാണ് വിവരങ്ങള്‍. ഇത് ട്രംപ് ഭരണകൂടം സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു വിദേശ രാജ്യത്തിന്റെ ഭരണകൂടത്തില്‍ നിന്നും ഇതുവരെ ലഭിച്ച സമ്മാനങ്ങളില്‍ ഏറ്റവും വിലപ്പെട്ടതായിരിക്കും ഇത്. സമ്മാനമായി ലഭിക്കുന്ന ഈ ജെറ്റ് വിമാനം എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കുമെന്നാണ് വിവരങ്ങള്‍.
ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനം നാളെ ആരംഭിക്കുകയാണ്.