+

നഗരസഭാ ചെയർപേഴ്സൺ അയോഗ്യയോ ? ; സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി തളിപ്പറമ്പ്

നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ കൗൺസിലർ സ്ഥാനത്തിന് അയോഗ്യത വന്നിരിക്കുന്നുവെന്ന നഗരസഭാ സെക്രട്ടറി കെ.പി സുബൈറിൻ്റെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് തളിപ്പറമ്പുകാർ.

തളിപ്പറമ്പ്: നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ കൗൺസിലർ സ്ഥാനത്തിന് അയോഗ്യത വന്നിരിക്കുന്നുവെന്ന നഗരസഭാ സെക്രട്ടറി കെ.പി സുബൈറിൻ്റെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് തളിപ്പറമ്പുകാർ.

നഗരസഭാ കൗൺസിൽ കാലാവധി അവസാനിക്കാൻ ഏതാനും ആഴ്ച്ചകൾ മാത്രം ശേഷിക്കേ ഉണ്ടായ  വെളിപ്പെടുത്തലിൻ്റെ സത്യാവസ്ഥ എന്തെന്ന് അറിയുവാനും ആളുകൾക്ക് ആകാംഷയുണ്ട്. 

വെളിപ്പെടുത്തൽ പുറത്തു വന്ന് മണിക്കൂറുകൾക്ക് ശേഷവും പ്രധാന പ്രതിപക്ഷമായ സി.പി.എമ്മിൻ്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ശനിയാഴ്ച്ച രാവിലെ നഗരസഭാ കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെയാണ് നഗരസഭയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ സെക്രട്ടറിയുടെ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്.

ഈ സമയം  കൗൺസിൽ യോഗത്തിൽ നഗരസഭാ സെക്രട്ടറി പങ്കെടുത്തിരുന്നില്ല. തളിപ്പറമ്പിൽ കഴിഞ്ഞദിവസം ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ പരാമർശിക്കുന്നതിന് ഇടയിലാണ് ചെയർപേഴ്സിനുമായി ബന്ധപ്പെട്ട പരാമർശവും ഉണ്ടായത്.

Is-the-Municipal-Chairperson-ineligible-Taliparamba-shocked-by-the-secretary-revelation.jpg

നഗരസഭാ പരിധിയിൽ നിന്നും മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലേക്ക് താമസം മാറിയതിനാൽ ചെയർപേഴ്സൺ കൗൺസിൽ സ്ഥാനമായോഗ്യമാക്കപ്പെട്ടിരിക്കുകയാണ് എന്നാണ് കുറിപ്പിന്റെ ഉള്ളടക്കം. സാങ്കേതികമായി നഗരസഭാ ചെയർപേഴ്സൺ ആയ മുർഷിതാ കൊങ്ങായി തളിപ്പറമ്പ് നഗരസഭ പരിധിയിൽ തന്നെയാണ് താമസിക്കുന്നത് എന്നിരിക്കെ സെക്രട്ടറി എന്തിനു വേണ്ടിയാണ് മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ ഇത്തരം ഒരു പോസ്റ്റ് ഇട്ടത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങളായി നഗര ഭരണാധികാരികളും സെക്രട്ടറിയും വിവിധ വിഷയങ്ങളിൽ രണ്ട് തട്ടിലായിരുന്നു. പല കാര്യങ്ങളിലും ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസം പുറത്തുവന്നിരുന്നു. 

തളിപ്പറമ്പ് നഗരത്തെ ഞെട്ടിച്ച തീപിടുത്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന വിഷയത്തിലോ ദുരന്ത സ്ഥലത്ത് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടു സെക്രട്ടറി എന്ന നിലയിൽ ഭരണാധികാരികൾ തന്നെ ബന്ധപ്പെടുകയോ സംസാരിക്കുകയോ  ചെയ്തിട്ടില്ലെന്നും ഇക്കാര്യങ്ങൾക്കായി താൻ ഫോൺ വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്തില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെയെല്ലാം തുടർച്ചയായ ആണ് ചെയർപേഴ്സൺ അയോഗ്യതയെക്കുറിച്ചും സെക്രട്ടറി പരാമർശിച്ചിരിക്കുന്നത്.

facebook twitter