+

'ഇതെന്താ താലിബാന്‍ വിദ്യാര്‍ത്ഥി സമ്മേളനമോ? മുങ്ങിത്തപ്പിയിട്ടും ഒരൊറ്റ സ്ത്രീയെയും ഇതില്‍ കാണുന്നില്ലല്ലോ?' പരിഹാസവുമായി ഫാത്തിമ തഹ്ലിയ

ഇതെന്താ താലിബാന്‍ വിദ്യാര്‍ത്ഥി സമ്മേളനമോ?. അതോ ആറാം നൂറ്റാണ്ടില്‍ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ?

എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി മുന്‍ ഭാരവാഹികളുടെ യോഗം സംഘടിപ്പിച്ചതിലെ വനിതാ പങ്കാളിത്തമില്ലായ്മയെ മുന്‍നിര്‍ത്തി പരിഹാസവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ. ജൂണ്‍ 28ന് നടന്ന പരിപാടിയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് ഫാത്തിമ തഹ്ലിയയുടെ പരിഹാസം.

ഇതെന്താ താലിബാന്‍ വിദ്യാര്‍ത്ഥി സമ്മേളനമോ?. അതോ ആറാം നൂറ്റാണ്ടില്‍ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ?. മുങ്ങിത്തപ്പിയിട്ടും ഒരൊറ്റ സ് ത്രീയെയും ഇതില്‍ കാണുന്നില്ലല്ലോ?, എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചത്.

എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയതിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന് പി കെ നവാസ് ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

facebook twitter