
ഗാസയിലെ ഏക കത്തോലിക്ക പള്ളി ആയ ഹോളി ഫാമിലി ചര്‍ച്ചിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പള്ളിയിലെ പുരോഹിതനായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെ ഹോളി ഫാമിലി കോമ്പൗണ്ടില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മരണം മൂന്നായതായി ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് സ്ഥിരീകരിച്ചു. കുട്ടികളും 54 ഭിന്നശേഷിക്കാരും ഉള്‍പ്പെടെ 600 കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമായിരുന്നു പള്ളി. ആക്രമണത്തില്‍ ഹോളി ഫാമിലി പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു.
ഗാസയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല.എഡി നാലാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോര്‍ഫിറിയസ് പള്ളി ഉള്‍പ്പെടെ ഗാസയിലെ പള്ളികള്‍ക്ക് നേരെ ഒന്നിലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.