ഖത്തറിലെ ഇസ്രയേല്‍ ആക്രമണം ; അപലപിച്ച് കുവൈറ്റ്

02:29 PM Sep 10, 2025 | Suchithra Sivadas

ഇസ്രയേല്‍ സൈന്യം ഖത്തറിനെതിരെ നടത്തിയ ആക്രമണത്തെ കുവൈറ്റ് ശക്തമായി അപലപിച്ചു. ഈ ക്രൂരമായ ഇസ്രയേലി ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. 

മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണിത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ട് തുരങ്കം വയ്ക്കുന്നതാണ് ആക്രമണമെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഖത്തര്‍ എന്ന സഹോദര രാഷ്ട്രം അതിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ നിലനിര്‍ത്തുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ക്ക് കുവൈറ്റ് പൂര്‍ണ പിന്തുണ അറിയിച്ചു.

Trending :