ഇസ്രായേല്‍ പ്രതിരോധ സേനയിലെ അംഗം ഡാനിയല്‍ എഡ്രി ആത്മഹത്യ ചെയ്തു. ജന്മനാടായ സഫേദിനടുത്തുള്ള ബിരിയ വനത്തില്‍ വെച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.കടുത്ത മാനസിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്യമഹത്യ.
ലെബനനിലെയും ഗസ്സയിലെയും ഡ്യൂട്ടിക്കിടെയുണ്ടായ അനുഭവങ്ങള്‍ 24കാരനായ ഡാനിയേലിനെ വേട്ടയാടിയിരുന്നു. ഇത് മാനസികാരോഗ്യപ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്തു. ഇതിന് പുറമെ ഇദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ ഒക്ടോബര്‍ ഏഴിന് നോവ സംഗീത ഫെസ്റ്റിനിടെയുണ്ടായ ഹമാസിന്റെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടെതും ഡാനിയേലിനെ മാനസികമായി തളര്‍ത്തിയിരുന്നു.
അതേസമയം മകന്റ ശവസംസ്കാര ചടങ്ങുകള്‍ സൈനിക ബഹുമതികളോടെ നടത്തണമെന്ന് അമ്മ സിഗല്‍ ആവശ്യപ്പെട്ടെങ്കിലും സൈന്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. റിസർവ് ഡ്യൂട്ടിക്ക് വിളിച്ചപ്പോള്‍ സൈന്യത്തില്‍ ചേരാൻ എഡ്രി ആഗ്രഹിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി. എന്നാല്‍ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെടുന്നവരെ മാത്രമെ ആദരിക്കൂ എന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ നിലപാട്.
ഗസ്സയില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും പലതവണ മകൻ മാറ്റിയിരുന്നുവെന്നും ഗസ്സയില്‍ നിരന്തരം കാണപ്പെടുന്ന മൃതദേഹങ്ങളും അതിന്റെ ഗന്ധവും മറ്റു ഭീകരതയും തന്നോട് വിവരിച്ചിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി