ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ചില ഫ്ലൈറ്റുകള്‍ റദ്ദാക്കിയതായും ചില വിമാന സര്‍വീസുകള്‍ക്ക് കാലതാമസം നേരിട്ടതായും യുഎഇ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന് വ്യോമപാതകള്‍ അടച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം തുറക്കില്ലെന്ന അറിയിപ്പിനെ തുടര്‍ന്ന് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. തീരുമാനത്തെ തുടര്‍ന്ന് ബാധിതരായ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും യാത്രക്കാര്‍ ഇത്തിഹാദ് വെബ്സൈറ്റിലോ മറ്റോ അവരുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.