
കെ ടി ജലീലിനെ വെല്ലുവിളിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സിബിഐയില്‍ പരാതി കൊടുത്താലും രോമത്തിന് പോറല്‍ ഏല്‍പ്പിക്കാന്‍ കഴിയില്ലെന്ന് പി കെ ഫിറോസ് പറഞ്ഞു. മലപ്പുറം പൂക്കോട്ടൂര്‍ യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി കെ ഫിറോസ്.
അങ്ങാടിയില്‍ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അല്‍പ്പനെ കാണുകയാണ്. മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് സീസണ്‍ വണ്‍, എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുന്ന സീസണ്‍ ടു യൂത്ത് ലീഗ് ആരംഭിക്കും. ഒരു ലീഗ് പ്രവര്‍ത്തകന്റെയും ദേഹത്ത് മണ്ണിടാന്‍ കഴിയില്ല എന്നത് ആത്മവിശ്വാസമാണെന്നും പി കെ ഫിറോസ് പറഞ്ഞു. ജലീലിന്റെ പേരെടുത്തു പറയാതെയായിരുന്നു ഫിറോസിന്റെ പ്രസംഗം.