പി എം ശ്രീയില്‍ ഒപ്പുവെച്ചതില്‍ വിമര്‍ശനവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പദ്ധതിയില്‍ ഒപ്പുവെച്ചത് ശരിയായില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്യും മുമ്പ് ഒപ്പിടേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും എം എ ബേബി പറഞ്ഞു.
എല്ലാവര്‍ക്കും വ്യക്തത വരുത്തുന്ന രീതിയിലാകണമായിരുന്നു നീക്കം. പദ്ധതിയെ കുറിച്ച് വ്യക്തത വരുത്തുകയാണ് മന്ത്രിസഭ ഉപസമിതിയുടെ ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചതെന്നും എം എ ബേബി പറഞ്ഞു.
സിപിഐയും സിപിഐഎമ്മും ചേര്‍ന്ന് എല്ലാവരും ആഗ്രഹിച്ച ഒരു തീരുമാനമെടുത്തു. സിപിഐ എതിര്‍പ്പറിയിച്ചതില്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട കാര്യമില്ല. കേന്ദ്ര കമ്മിറ്റി വിഷയം പരിശോധിക്കില്ല. മന്ത്രിസഭ ഉപസമിതി വിഷയം പരിശോധിക്കുന്നുണ്ട്. മറ്റു പരിശോധനകള്‍ ആവശ്യമില്ലെന്നും എം എ ബേബി പറഞ്ഞു.