+

അമ്മയുടെ പുതിയ സാരഥികള്‍ വനിതകളായത് നല്ല കാര്യമെന്ന് മോഹന്‍ലാല്‍

സംഘടനയില്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്നും മോഹന്‍ലാല്‍

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ സാരഥികള്‍ വനിതകളായത് നല്ലതെന്ന് മോഹന്‍ലാല്‍.എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നിലാണ്. അമ്മയിലും അത് നടന്നു. വിജയിച്ചവര്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. കൂട്ടായ പ്രവര്‍ത്തനം നടക്കും. സംഘടനയില്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്നും മോഹന്‍ലാല്‍

മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് ശബരിമലയില്‍ പ്രാര്‍ത്ഥന നടത്തിയതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
31 വര്‍ഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.നടി ശ്വേത മേനോനാണ് സംഘടനയെ നയിക്കുന്നത്. കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറി, ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍.

വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്

facebook twitter