
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. കെപിസിസിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ദാനം ചടങ്ങില്‍ നടക്കും. കേള്‍വി ശക്തി നഷ്ടപ്പെട്ട കുട്ടികള്‍ക്കായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.
എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സ്മൃതി സംഗമത്തില്‍ പങ്കെടുക്കും. പൊതുപരിപാടിക്ക് മുമ്പായി രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തും. സംസ്ഥാനവ്യാപകമായി മണ്ഡലം ബ്ലോക്ക് ഡിസിസി തലങ്ങളിലും പോഷകസംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും.