ഖത്തറില്‍ വേനല്‍ക്കാലത്തിന് ഔദ്യോഗിക തുടക്കം. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ മാസമായിരിക്കും ജൂണ്‍ എന്ന് കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും കനത്ത കാറ്റുമാണ് ജൂണിന്റെ പ്രത്യേകത
ജൂണിലെ ഈ വര്‍ഷത്തെ ശരാശരി പകല്‍ താപനില 34.7 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ജൂണ്‍ മാസത്തില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1975 ലാണ് മൈനസ് 21 ഡിഗ്രി സെല്‍ഷ്യസ്. ഏറ്റവും കൂടുതല്‍ 2010ലും .മൈനസ് 49.1 ഡിഗ്രി സെല്‍ഷ്യസ്.
ഈ മാസം വടക്കുപടിഞ്ഞാറന്‍ കാറ്റ് കനക്കും. ചില സമയങ്ങളില്‍ പൊടിക്കാറ്റ് വീശും. ദുരക്കാഴ്ച കുറയും. പകല്‍ കാറ്റിന് ശക്തിയേറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.