ചക്ക സീസൺ കഴിയുന്നതിനുമുമ്പ് ഇതും കൂടി ഉണ്ടാക്കി നോക്കിക്കോളൂ…

07:15 PM May 03, 2025 | AVANI MV

ചേരുവ

നെയ്യ് -ഒരു ടേബിൾ സ്പൂൺ

ചെറിയ ജീരകം -ഒരു ടീസ്പൂൺ

തേങ്ങ -1 മുക്കാൽ കപ്പ്

ശർക്കര പൊടി -മുക്കാൽ കപ്പ്

വെള്ളം കാൽ കപ്പ്

ചുക്കുപൊടി

ഏലക്കായപ്പൊടി

ഗോതമ്പുപൊടി

ഉപ്പ് -കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം 

ആദ്യം ഫില്ലിംഗ് തയ്യാറാക്കാം നെയ്യ് ഒഴിച്ച് ഒരു പാൻ ചൂടാക്കുക ഇതിലേക്ക് ജീരകം ചേർത്ത് കൊടുത്തതിനുശേഷം തേങ്ങാ ചേർക്കാം നന്നായി മിക്സ് ചെയ്തതിനുശേഷം ശർക്കര പൊടി ചേർക്കാം അല്പം വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക മസാലപ്പൊടികളും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം ചക്കപ്പഴം മിക്സിയിൽ അടിച്ചെടുക്കുക ഇതിലേക്ക് ഉപ്പും ആവശ്യത്തിന് ഗോതമ്പ് പൊടിയും നെയ്യും ചേർത്ത് കുഴച്ച് സോഫ്റ്റ് ആക്കുക ചെറിയ ബോളുകൾ ആക്കി എടുത്ത് കയ്യിൽ വച്ച് പരത്തി ഫില്ലിംഗ് വയ്ക്കുക ബോൾ ഷേപ്പിൽ ഉരുട്ടി എടുത്തതിനുശേഷം ആവി കേറ്റി എടുക്കാം