+

രാ​ജ​സ്ഥാ​നി​ലെ ബി​കാ​നീ​റി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അപകടം; എ​ട്ട് പേ​ർ മ​രി​ച്ചു

ബി​കാ​നീ​ർ ന​ഗ​ര​ത്തി​ലെ കോ​ട്‍​വാ​ലി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള തി​ര​ക്കേ​റി​യ മ​ദ​ൻ മാ‍​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. ഒ​രു ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​ത്. 

ജ​യ്പു​ർ : രാ​ജ​സ്ഥാ​നി​ലെ ബി​കാ​നീ​റി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​കാ​നീ​ർ ന​ഗ​ര​ത്തി​ലെ കോ​ട്‍​വാ​ലി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള തി​ര​ക്കേ​റി​യ മ​ദ​ൻ മാ‍​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. ഒ​രു ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​ത്. 

സ്വ‍​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന ഒ​രു ക​ട​യി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ക​ട സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മാ​ർ​ക്ക​റ്റി​ന്‍റെ ഒ​ന്നാം നി​ല അ​പ്പാ​ടെ ത​ക​രു​ന്ന​ത്ര തീ​വ്ര​മാ​യ സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. നി​ര​വ​ധി ആ​ളു​ക​ൾ കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി. 

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന, സി​വി​ൽ ഡി​ഫ​ൻ​സ്, പോ​ലീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സം​യു​ക്ത തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
 

facebook twitter