+

പെട്ടെന്നു തയാറാക്കാന്‍ പറ്റുന്ന ഒരടിപൊളി ജാം

പഴം കൊണ്ട് രുചികരമായ ഒരു ജാം ഉണ്ടാക്കാം. കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. മാര്‍ക്കറ്റില്‍ നിന്നു വാങ്ങുമ്പോഴുണ്ടാകുന്ന പ്രിസര്‍വേറ്റീവുകളോ കളറോ ഒന്നും ഉണ്ടാവുകയുമില്ല. നല്ല സ്വാദിഷ്ടമായ ജാമും കഴിക്കാം. കുട്ടികള്‍ക്കും ഏറെ ഇഷ്ടമാവും.

എങ്ങനെ തയ്യാറാക്കാം

ഒരു കിലോ പഴം തൊലികളഞ്ഞ് വട്ടത്തില്‍ അരിയുക. ചെറുതായി അരിഞ്ഞ പഴം കുക്കറില്‍ ഇട്ട് വെള്ളവും ഒഴിച്ച് (പഴംമുങ്ങി നില്‍ക്കണം) അടുപ്പത്ത് വയ്ക്കുക. രണ്ടോ മൂന്നോ വിസില്‍ വന്നതിനു ശേഷം തീ ഓഫ് ചെയ്യുക. ചൂടാറിയ ശേഷം കുക്കറില്‍ നിന്നും ഇവ അരിപ്പവച്ച് അരിച്ചെടുക്കുക. ഒരു  സ്പൂണ്‍ ഉപയോഗിച്ച് അരിപ്പയില്‍ നിന്ന് പഴം അമര്‍ത്തി അതിന്റെ നീര് മുഴുവനായും എടുക്കുക. 

 ചുവട് കട്ടിയുള്ള പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് ഈ അരിച്ചു വച്ച കൂട്ട് ഒഴിച്ചു കൊടുക്കുക. ശേഷം ഒന്നര കപ്പ് അളവില്‍ പഞ്ചസാരയും ഇടുക. ഇവ നന്നായി യോജിപ്പിച്ച ശേഷം വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ അതിലേക്ക് ചെറിയ കഷണം കറുവപ്പട്ടയും കുറച്ച് ഗ്രാമ്പുവും ചേര്‍ക്കുക. പത്ത് മിനിറ്റ് നന്നായി തന്നെ തിളപ്പിക്കുക.  

ശേഷം ഗ്രാമ്പുവും കറുവപ്പട്ടയും എടുത്തു മാറ്റുക. കുറച്ചു സമയം കൂടെ കുറുക്കിയെടുക്കുക. നന്നായി കുറുകി വരുമ്പോള്‍ ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ത്തു കൊടുക്കാം. ശേഷം നന്നായി യോജിപ്പിക്കുക. തീ ഓഫ്‌ചെയ്തു തണുക്കാന്‍ മാറ്റിവയ്ക്കുക. അടിപൊളി ജാം റെഡി.... കേടുവരാതെ കൂടുതല്‍ കാലം ഇരിക്കാന്‍ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാവുന്നതാണ്. 

Trending :
facebook twitter