നിരോധിച്ച ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമായ ഫലാഹ്- ഇ -ആമുമായി അഫ്ലിയേറ്റ് ചെയ്ത 215 സ്വകാര്യ സ്‌കൂളുകളുടെ മാനേജ്മെന്റ് ഏറ്റെടുക്കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ കമ്മീഷണര്‍ സെക്രട്ടറി രാം നിവാസ് ശര്‍മയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. നേരിട്ടും അല്ലാതെയുമായി നിരോധിച്ച ജമാഅത്തെ ഇസ്ലാമിയുമായി ചില സ്‌കൂളുകള്‍ അഫ്ലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.
ഈ സ്‌കൂളുകളില്‍ 215 സ്‌കൂളുകളുടെ മാനേജിങ് കമ്മിറ്റിയുടെ കാലാവധികള്‍ അവസാനിച്ചതാണ്. ഈ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അക്കാദമിക്ക് ഭാവിക്ക് കോട്ടം തട്ടാതിരിക്കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കൃത്യമായ പരിശോധനകള്‍ക്കും മറ്റ് നടപടികള്‍ക്കും ശേഷം പുതിയ മാനേജ്മെന്റിനെ ഓരോ സ്‌കൂളിലും നിയമിക്കാനാണ് തീരുമാനം. കശ്മീര്‍ താഴ്വരയിലെ പാവപ്പെട്ട കുടുംബങ്ങളില്‍ ഉള്‍പ്പെട്ട നിരവധി കുട്ടികള്‍ ഈ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്.