അസാപ് കേരളയിൽ ജാപ്പനീസ് കോഴ്സ് പഠിക്കാം

08:07 PM Mar 10, 2025 | Kavya Ramachandran

കേരള സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ അസാപ് കേരളയിൽ ജാപ്പനീസ് N5 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.പൂർണ്ണമായും ഓൺലൈനായി രൂപകല്പനചെയ്തിരിക്കുന്ന ഈ കോഴ്‌സിലേക്ക് +2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 2025 ഏപ്രിൽ 10 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/japanese-language-n5/ എന്ന ലിങ്ക് സന്ദർശിക്കുക.

 സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 10 മുതൽ ആരംഭിക്കും.പിഴയില്ലാതെ ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് www.literacymissionkerala.org സന്ദർശിക്കുക.