
കണ്ണൂർ :ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.ഈ ഘട്ടത്തില്‍ അല്ലെങ്കില്‍ പിന്നെപ്പോഴാണ് പാര്‍ലമെന്റ് സമ്മേളിക്കുകയെന്നും അദ്ദേഹം ചോദിച്ചു. സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൂര്‍ണപിന്തുണ നല്‍കിയതിനാല്‍ ഈ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. മുന്‍കാലങ്ങളില്‍ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായുള്ള സര്‍വകക്ഷിയോഗങ്ങളില്‍ പോലും പ്രധാനമന്ത്രിമാര്‍ പങ്കെടുത്തിരുന്നു. മോദി വന്നതിന് ശേഷം അത്തരമൊരു പതിവേയില്ല.
എന്നാല്‍, അതിര്‍ത്തിയില്‍ സംഘര്‍ഷം രൂപപ്പെട്ട നിര്‍ണായകസന്ധിയില്‍ വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരികയെന്നത് കേവല മര്യാദ മാത്രമാണ്. എന്നാല്‍ രണ്ട് സര്‍വകക്ഷിയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തില്ല. ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മറുപടിയില്ലെന്നും ബ്രിട്ടാസ് പറഞ്ഞു