+

ജോൺ ബ്രിട്ടാസ് സി.പി.എമ്മിന്റെ രാജ്യസഭ കക്ഷി നേതാവ്

സി.പി.എമ്മിന്റെ രാജ്യസഭ കക്ഷിനേതാവായി ഡോ. ജോൺ ​ബ്രിട്ടാസിനെ തെരഞ്ഞെടുത്തു. ബംഗാളിൽ നിന്നുള്ള അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം ബ്രിട്ടാസിനെ രാജ്യസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. നിലവിൽ ഉപനേതാവാണ്.

ന്യൂഡൽഹി: സി.പി.എമ്മിന്റെ രാജ്യസഭ കക്ഷിനേതാവായി ഡോ. ജോൺ ​ബ്രിട്ടാസിനെ തെരഞ്ഞെടുത്തു. ബംഗാളിൽ നിന്നുള്ള അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം ബ്രിട്ടാസിനെ രാജ്യസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. നിലവിൽ ഉപനേതാവാണ്.

ഡോ. ജോൺ ബ്രിട്ടാസ് നിലവിൽ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, പൊതുമേഖല സ്ഥാപനങ്ങൾക്കായുള്ള പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി, ഐടി വകുപ്പ് ഉപദേശക സമിതി തുടങ്ങിയവയിൽ അംഗമാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലെ ബ്രിട്ടാസിന്റെ പ്രസംഗങ്ങൾ ശ്രദ്ധേയമായിരുന്നു. 

facebook twitter