+

വാർ 2'-ൽ ജൂനിയർ എൻടിആറിന്റെ റോൾ 30 മിനിറ്റ് മാത്രമെന്ന് റിപ്പോർട്ട്; ഒടുവിൽ വിശദീകരണവുമായി നിർമാതാവ്

ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. ചിത്രത്തിൽ ജൂനിയർ എൻടിആർ 30 മിനിറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് സിനിമയുടെ തെലുങ്ക് വിതരണക്കാരനും നിർമാതാവുമായ നാഗ വംശി.

ചിത്രത്തിൽ ജൂനിയർ എൻടിആറിന് മുഴുനീള വേഷമാണെന്നും സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ എൻടിആറിന്റെ എൻട്രി ഉണ്ടാകുമെന്നും നാഗ വംശി പറഞ്ഞു. 'എൻടിആർ 30 മിനിറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന തരത്തിൽ പോസ്റ്റുകൾ കാണുന്നുണ്ട്. അതെല്ലാം തെറ്റാണ്. ചിത്രത്തിൽ ജൂനിയർ എൻടിആറിന് മുഴുനീള റോളാണ്. സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ എൻടിആറിന്റെ എൻട്രി ഉണ്ടാകും. അതിന് ശേഷം സിനിമ മുഴുവൻ അദ്ദേഹമുണ്ട്. എല്ലാ കൊമേർഷ്യൽ എലെമെന്റുകളും ചേർന്ന സിനിമയാണ് വാർ 2. ഒരു നല്ല സിനിമയാകും ചിത്രം എന്ന വിശ്വാസം എനിക്കുണ്ട്', നാഗ വംശി പറഞ്ഞു.

facebook twitter