വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രമാണ് 'സംശയം'. രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്. സംശയം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് 'സംശയം' നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ ആണ്. സംഗീതം ഹിഷാം അബ്ദുൽ വഹാബ് ഒരുക്കുന്നു. എഡിറ്റിങ് ലിജോ പോൾ, സംഗീതം അനിൽ ജോൺസൺ, ഗാനരചന വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ എന്നിവർ നിർവഹിക്കുന്നു
മനോരമ മാക്സിലൂടെയാണ് സംശയം ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.