ബീറ്റ്റൂട്ട് ജ്യൂസിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ഈ ജ്യൂസ് കുറഞ്ഞ കലോറിയുള്ള പാനീയമാണ്. അവയിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, സസ്യ സംയുക്തങ്ങൾ എന്നിവയും അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ട് രക്തസമ്മർദ്ദം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
2. തക്കാളി ജ്യൂസ്
രക്തസമ്മർദം മെച്ചപ്പെടുത്താൻ തക്കാളി ജ്യൂസ് സഹായിക്കും. തക്കാളി ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുക മാത്രമല്ല, കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ പറയുന്നു. പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, മഗ്നീഷ്യം, ബി വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് തക്കാളി ജ്യൂസ്.
3. മാതളനാരങ്ങ ജ്യൂസ്
ശരീരത്തിൽ വീക്കം തടയുന്ന ഫോളേറ്റ്, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മാതളനാരങ്ങ. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്