+

കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ ജ്യൂസുകൾ ശീലമാക്കൂ

ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ജ്യൂസിൽ ഒന്നാണ് തക്കാളി ജ്യൂസ്. മുടിയുടേയും ചർമത്തിന്റേയും ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാൻ തക്കാളി ജ്യൂസ് ഉത്തമമാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്

കൊളസ്‌ട്രോൾ കുറയ്ക്കാൻ തക്കാളി ജ്യൂസ്

ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ജ്യൂസിൽ ഒന്നാണ് തക്കാളി ജ്യൂസ്. മുടിയുടേയും ചർമത്തിന്റേയും ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാൻ തക്കാളി ജ്യൂസ് ഉത്തമമാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ്


ഓറഞ്ച് ജ്യൂസ് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഉത്തമമാണെന്ന് കാലിഫോർണിയയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിച്ചവരുടെ കൊളസ്‌ട്രോൾ നില 7 ശതമാനം കുറഞ്ഞതായി കണ്ടെത്തിയെന്നും പഠനത്തിൽ വ്യക്തമാക്കുന്നത്. ചീത്ത കൊളസ്‌ട്രോൾ ആയ ഘഉഘ 13 ശതമാനം കുറഞ്ഞതായും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

കൊളസ്‌ട്രോൾ കുറയ്ക്കാൻ മാതള നാരങ്ങ ജ്യൂസ്

മനുഷ്യശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ മാതളനാരങ്ങ ജ്യൂസ് ഉത്തമമാണെന്ന് പഠന റിപ്പോർട്ടുകൾ. മാതള നാരങ്ങ ജ്യൂസ് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. രക്തം വർധിപ്പിക്കാനും ഇത് സഹായിക്കും. വാർധക്യത്തെ അകറ്റി നിർത്താനും ഇത് സഹായിക്കും. ഒരു കപ്പ് മാതളച്ചാറ് ഒരു മാസം പതിവായി കഴിച്ചവരുടെ അടിവയറ്റിൽ കൊഴുപ്പ് വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളു. നോൺസ്‌റ്റൈർഡിഫൈഡ് ഫാറ്റി ആസിഡ് രക്തത്തിലെ ഫാറ്റി ആസിഡിന്റെ അളവിനെ കുറയ്ക്കുന്നതുകൊണ്ടാണിങ്ങനെയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

കൊഴുപ്പ് കുറയ്ക്കാൻ പച്ചക്കറികൾ സഹായിക്കുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതായിരിക്കും. ഇക്കൂട്ടത്തിൽ ബീറ്റ് റൂട്ട് ആണ് കേമൻ. ആന്റിഓക്‌സിഡന്റ്‌സ് കൂടുതലുള്ള ഇവ കൊളസ്‌ട്രോൾ കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

facebook twitter