മുംബൈ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (ബാർക്ക്) ജൂനിയർ റിസർച്ച് ഫെലോകളെ തിരഞ്ഞെടുക്കുന്നു. (പരസ്യ നമ്പർ 1/2025 R.V) ഫിസിക്കൽ, കെമിക്കൽ ലൈഫ് സയൻസസ് ഗവേഷണ മേഖലകളിലെ പ്രോജക്ടുകളിലാണ് അവസരം. 105 ഫെലോഷിപ്പുകളാണുള്ളത്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മൊത്തം 55 ശതമാനം മാർക്കിൽ കുറയാത്ത എം.എസ് സി. (ബി.എസ് സി ക്ക് 60 ശതമാനം മാർക്കുണ്ടാകണം). പഞ്ചവൽസര ഇന്റഗ്രേറ്റഡ് എം.എസ് സി/ബി.എസ്-എം.എസ് (50 ശതമാനം മാർക്കുണ്ടാകണം), നാലുവർഷത്തെ (8 സെമസ്റ്റർ) ബി.എസ് (75 ശതമാനം മാർക്കിൽ കുറയരുത്) യോഗ്യതയുള്ളവരെയും പരിഗണിക്കും. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പി.ജിക്ക് ഫിസിക്സ് മുഖ്യവിഷയമായവർ ഡിഗ്രിക്ക് (ബി.എസ് സി) മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
പി.ജി തലത്തിൽ കെമിസ്ട്രി (ജനറൽ/അപ്ലൈഡ്/ഓർഗാനിക്/ഇൻ ഓർഗാനിക്/ഫിസിക്കൽ/അനലറ്റിക്കൽ) മുഖ്യ വിഷയമെടുത്തവർ ബി.എസ് സിക്ക് ഫിസിക്സ് ഉപവിഷയമായും പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സും പഠിച്ചിരിക്കണം. പി.ജി തലത്തിൽ ലൈഫ് സയൻസസ് (സുവോളജി/ബോട്ടണി/അഗ്രികൾച്ചർ/ബയോകെമിസ്ട്രി/മൈക്രോ ബയോളജി/മോളിക്യുലർ ബയോളജി/ബയോ ടെക്നോളജി/ബയോഇൻഫർമാറ്റിക്സ്/ജനറ്റിക്സ്/പ്ലാന്റ് സയൻസ്/ബയോമെഡിക്കൽ സയൻസസ്/ഫുഡ് സയൻസ് അടക്കമുള്ള വിഷയങ്ങൾ) മുഖ്യ വിഷയമായിട്ടുള്ളവർ ബി.എസ് സി/ഇന്റഗ്രേറ്റഡ് എം.എസ് സി തലത്തിൽ ഫിസിക്സ്/കെമിസ്ട്രി/ബയോളജി/അഗ്രികൾച്ചർ കെമിസ്ട്രി ഒരു വിഷയമായി പഠിച്ചിരിക്കണം.
ഇതിന് പുറമെ യു.ജി.സി-സി.എസ്.ഐ.ആർ നെറ്റ് ഫെലോഷിപ്/ജെസ്റ്റ് സ്കോർ/ഐ.സി.എം.ആർ-ജെ.ആർ.എഫ്/ഐ.സി.എ.ആർ-ജെ.ആർ.എഫ് ടെസ്റ്റ്/ഡി.ബി.ടി-ജെ.ആർ.എഫ് ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്/ഗേറ്റ് സ്കോർ-(ഫിസിക്സ്/കെമിസ്ട്രി) ലൈഫ് സയൻസസ്/ബയോളടെക്നോളജി)/ ജെ.ജി.ഇ.ഇ ബി.ഐ.എൽ.എസ് എന്നിവയിലൊന്നിൽ പ്രാബല്യത്തിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 1.08.2025ൽ 28 വയസ്സിന് താഴെയാവണം. നിയമാനുസൃത വയസ്സിളവുണ്ട്.
വിശദമായ വിജ്ഞാപനം https: recrutment.barc.gov.inൽ ലഭിക്കും. അപേക്ഷാ ഫീസ് 500 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർക്കും ഫീസില്ല. ഓൺലൈനിൽ മേയ് 19വരെ അപേക്ഷിക്കാം.