+

യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു

യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു

കമ്പല്ലൂർ: വ്യാപാരിയായ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തി ശേഷം യുവാവ് തൂങ്ങി മരിച്ചു. കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സഞ്ജന സ്റ്റോർ ഉടമ കെ.ജി.ബിന്ദുവിന് (47) നേരേയാണ് ആക്രമണമുണ്ടായത്. കമ്പല്ലൂർ സ്വദേശി എം.വി.രതീഷിനെ (39)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവിനെ രതീഷ് നിരന്തരം ശല്യംചെയ്യുന്നത് ചോദ്യം ചെയ്തതാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് ചിറ്റാരിക്കാൽ പോലീസ് പറഞ്ഞു. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇരുചക്രവാഹനത്തിലാണ് രതീഷ് കമ്പല്ലൂർ സ്കൂൾ പരിസരത്ത് എത്തിയത്. പ്ലാസ്റ്റിക് പാത്രത്തിൽ ആസിഡും പ്ലാസ്റ്റിക്‌ കയറും കരുതിയിരുന്നു. വാഹനം റോഡരികിൽ നിർത്തിയശേഷം പോസ്റ്റ് ഓഫീസ്‌ കെട്ടിടത്തിന് പിറകിലൂടെ ബിന്ദുവിന്റെ കടയിലെത്തി. കൈയിൽ കരുതിയിരുന്ന ആസിഡ് പ്ലാസ്റ്റിക്‌ മഗിലേക്ക് മാറ്റി ബിന്ദുവിന് നേരേ ഒഴിക്കുകയായിരുന്നു. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ ബിന്ദു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

facebook twitter