സിപിഎം നേതാവ് എംവി ജയരാജന് മറുപടിയുമായി സി സദാനന്ദന്‍ എംപി. തന്നെ എംപിയായി വിലസുന്നത് തടയാന്‍ ജയരാജന്‍ മതിയാവില്ലെന്ന് സി സദാനന്ദന്‍ എംപി പറഞ്ഞു. തന്നെ തടയാന്‍ ജയരാജന്റെ സൈന്യം പോരാതെ വരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതിയെന്നും സദാനന്ദന്‍ എംപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് എംവി ജയരാജനെതിരെയുള്ള വിമര്‍ശനം.
നേതാക്കള്‍ ബോംബും വാളും നല്‍കിയപ്പോള്‍ അണികള്‍ കാണിച്ചതിനുള്ള ശിക്ഷയാണ് ജയില്‍വാസം. ഞാന്‍ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. അതില്‍ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട ആവശ്യമില്ല. അനേകായിരം കുടുംബങ്ങളുടെ ആശിര്‍വാദം എന്നോടൊപ്പമുണ്ട്. ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയില്‍ വെച്ചാല്‍ മതിയെന്നും സദാനന്ദന്‍ പറഞ്ഞു.
കേരളത്തിലെ പ്രഗ്യാസിംഗ് ഠക്കൂര്‍ ആണ് സി സദാനന്ദനെന്നും ക്രിമിനല്‍ പ്രവര്‍ത്തനമാണോ എംപി ആകാനുള്ള യോഗ്യതയെന്നുമാണ് എംവി ജയരാജന്‍ ഇന്നലെ പറഞ്ഞത്. എംപി ആയി എന്ന് കരുതി സഖാക്കളെ ജയിലില്‍ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സദാനന്ദന്‍ രം?ഗത്തെത്തിയത്.