+

ആലക്കോട് തമ്പുരാൻ – മലബാറിന്റെ വികസന ശിൽപി : സണ്ണി ജോസഫ്

ഉത്തര മലബാറിലെ കുടിയേറ്റ മലയോര ഗ്രാമമായ ആലക്കോടിന്റെ അടിസ്ഥാന വികസനത്തിന് പിന്നിലെ ശിൽപി പി.ആർ. രാമവർമ്മ വലിയ രാജായാണ് എന്ന് കെ.പി.സി.സി. പ്രസിഡന്റും പേരാവൂർ എം.എൽ.എയുമായ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു.

ആലക്കോട് : ഉത്തര മലബാറിലെ കുടിയേറ്റ മലയോര ഗ്രാമമായ ആലക്കോടിന്റെ അടിസ്ഥാന വികസനത്തിന് പിന്നിലെ ശിൽപി പി.ആർ. രാമവർമ്മ വലിയ രാജായാണ് എന്ന് കെ.പി.സി.സി. പ്രസിഡന്റും പേരാവൂർ എം.എൽ.എയുമായ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു.

 പി.ആർ. രാമവർമ്മരാജയെക്കുറിച്ച്  കെ.പി. കേശവൻ മാസ്റ്റർ രചിച് മാതൃഭൂമി പ്രസിദ്ധീകരിച്ച "ആലക്കോട് തമ്പുരാൻ" എന്ന ജീവചരിത്രത്തിൻ്റെ  പ്രകാശനവും അനുസ്മരണച്ചടങ്ങുകളും ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം . "ആലക്കോട് തമ്പുരാനെ, വനവാസത്തിനു പോയ ശ്രീരാമനോടും സത്യാന്വേഷണത്തിനായി പുറപ്പെട്ട ശ്രീബുദ്ധനോടും അദ്ദേഹം  ഉപമിച്ചു. 

തിരുവിതാംകൂരിൽ നിന്ന് ദൂരെയുള്ള ഈ വനപ്രദേശത്തേക്ക് എത്തിയ തമ്പുരാൻ, സ്വന്തം ജീവിതം ഈ നാടിനും ജനങ്ങൾക്കും സമർപ്പിച്ചു. അദ്ദേഹത്തെ സ്നേഹിക്കാനും ആദരിക്കാനും ഈ നാട് കടപ്പെട്ടിരിക്കുന്നു," എന്നും സണ്ണി ജോസഫ്  കൂട്ടിച്ചേർത്തു. പുസ്തക പ്രകാശനം മുൻ മന്ത്രിയും മുൻ ഇരിക്കൂർ എം.എൽ.എയുമായ കെ.സി. ജോസഫ്, പി.ആർ. രാമവർമ്മ രാജായുടെ  മകൾ കുമാരി വർമ്മ (അമ്പിളി തമ്പുരാട്ടിക്ക് ) നൽകി നിർവഹിച്ചു. അധികാരവും ചെങ്കോലും ഉപേക്ഷിച്ചാണ് തമ്പുരാൻ ഈ കാട്ടിൽ എത്തി ഗ്രാമവും പിന്നീട് ആലക്കോട് പട്ടണവും രൂപപ്പെടുത്തിയത്. ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. "ഈ കൊട്ടാരത്തിൽ നിന്നാണ് ഞാൻ സംഗീതലോകത്തേക്ക് പ്രവേശിച്ചത്. ഞാൻ എഴുതിയ എല്ലാ ഗാനങ്ങളും, പാടിയ നാലായിരത്തിലധികം കച്ചേരികളും ഈ പുണ്യസ്ഥലത്തിന് സമർപ്പിക്കുന്നു. 

എന്റെ സംഗീതയാത്രയിലെ വിജയങ്ങളുടെ പിന്നിൽ തമ്പുരാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടായിരുന്നു," എന്നും അദ്ദേഹം പറഞ്ഞുകെ. പി. കേശവൻ മാസ്റ്റർ (ഗ്രന്ഥരാജനേതാവ് ) ആമുഖ പ്രഭാഷണവും വി.കെ മധുകുമാർവർമ (ജനറൽ സെക്രട്ടറി , കേരള ക്ഷത്രിയ ക്ഷേമസഭ) അനുസ്‌മരണ പ്രഭാഷണവും, ശ്രീ. കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ പുസ്തക പരിചയവും നടത്തി. കൊട്ടാരം പ്രതിനിധിയും ആലക്കോട് ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ്  അജിത്ത് രാമവർമ്മ അധ്യക്ഷത വഹിച്ച  ചടങ്ങിൽ ബേബി ഓടം പള്ളിൽ (പ്രസിഡന്റ് ഉനടുവിൽ ഗ്രാമ പഞ്ചായത്ത് ), ഡോ. അദ്ബുസ്സലാം എ കെ, അസിസ്റ്റന്റ് പ്രൊഫസർ, സർ സയ്യിദ് കോളേജ്,

ശ്രീ. കെ.സുധാകരൻ നായർ [ മുൻ ഗ്രാമ പഞ്ചായത്ത് മെംബർ ] ശ്രീ. സി .കെ. ജി. മാസ്റ്റർ ,  [അദ്ധ്യാത്മിക പ്രഭാഷകൻ] ശ്രീ ബാബു പള്ളിപ്പുറം (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), എം പി ജോയി (ബി ജെ പി) , ഖലീൽ റഹ്മാൻ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), കെ എൻ ചന്ദ്രൻ (സി പി ഐ ), ബിജു പുതുക്കള്ളിൽ ( കേരള കോൺഗ്രസ് മാണി), ഡെന്നിസ് വാഴപ്പള്ളി  (കേരള കോൺഗ്രസ് ജോസഫ്) , അന്നമ്മ അഗസ്റ്റിൻ (ജോയിന്റ് കൺവീനർ, രാജാ ട്രസ്റ്റ്), പി എ അഗസ്ത്യൻ ( കേരള വ്യാപാരി ഏകോപന സമിതി) എന്നിവർ ചടങ്ങിൽ അനുസ്മരണ പ്രസംഗം നടത്തി.   രാജാ ട്രസ്റ്റ് കൺവീനർ വി ജി സോമൻ സ്വാഗതവും, രാജാ ട്രസ്റ്റ് വൈസ് വൈസ് പ്രസിഡണ്ട് സി ജി ഗോപൻ നന്ദിയും പറഞ്ഞു.
പുസ്തകം വേണ്ടവർ ആലക്കോട്ട് ട്രസ്റ്റുമായി ബന്ധപ്പെടുക.

facebook twitter