+

ജിസിസി വിസയുള്ളവര്‍ക്ക് കുവൈത്തില്‍ ഓണ്‍ അറൈവല്‍ വിസ

വിനോദ സഞ്ചാരം സുഗമമാക്കുന്നതിനും, അയല്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഗുണകരമാവുന്ന വലിയ വിസ മാറ്റങ്ങളുമായി കുവൈത്ത്. ജിസിസി രാജ്യങ്ങളില്‍ റെസിഡന്റ് വിസയുള്ളവര്‍ക്ക് ഇനി കുവൈത്തിലേക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. കുടുംബങ്ങള്‍ സന്ദര്‍ശനം നടത്തുന്നതിലും ഇളവുകളുണ്ട്.വലിയ കുതിപ്പിന് കുവൈത്ത് ഒരുങ്ങുകയാണ്. മുന്‍പ് ചില തൊഴില്‍ മേഖലകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്ന വിസ ഓണ്‍ അറൈവല്‍ സൗകര്യം കൂടുതല്‍ തുറക്കുകയാണ്. ജിസിസി രാജ്യങ്ങളില്‍ 6 മാസ കാലവധി ബാക്കിയുള്ള വിസയുള്ള ഏതൊരാള്‍ക്കും വിസ ഓണ്‍ അറൈവല്‍ ലഭിക്കും.

വിനോദ സഞ്ചാരം സുഗമമാക്കുന്നതിനും, അയല്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ ജിസിസി മേഖല സമ്മേളനം അടുത്ത വര്‍ഷം കുവൈത്തിലാണ്. കുടുംബ സന്ദര്‍ശന വിസകള്‍ക്കും ഇളവ് വരുത്തിയിട്ടുണ്ട്. ഈ വിസകളില്‍ സന്ദര്‍ഷകര്‍ക്ക് മള്‍ട്ടിപ്പല്‍ എന്‍ട്രി സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

facebook twitter