‘എല്ലാ കീരിടങ്ങൾക്കും മുള്ള് ഇല്ല, അത് നമ്മൾ വെക്കുന്ന രീതി പോലെയിരിക്കും’ : രണ്ടുമാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ഭം​ഗിയായി നടത്തുകയെന്നതിന് മുൻ​ഗണന നൽകുമെന്ന് കെ ജയകുമാർ ഐഎഎസ്

09:02 AM Nov 08, 2025 |


തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ഐഎഎസ് ചുമതലയേൽക്കാൻ സാധ്യത. വിവരം മന്ത്രി അറിയിച്ചെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്നലെ ദേവസ്വം മന്ത്രിയെ തൃശൂരിൽ വച്ച് കണ്ടു. തിങ്കളാഴ്ച ഓർഡർ ഇറങ്ങുമായിരിക്കും. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം ലഭിച്ചത്’ കെ ജയകുമാർ മാധ്യമങ്ങളോട് സംസാരിക്കവേ കൂട്ടിച്ചേർത്തു.

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം മുൾക്കീരിടമാണ്, ആശങ്കയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് ജയകുമാർ നൽകിയത്. എല്ലാ കീരിടങ്ങൾക്കും മുള്ള് ഇല്ലെന്നും അത് നമ്മൾ വെക്കുന്ന രീതി പോലെയിരിക്കുമെന്നും ജയകുമാർ പറഞ്ഞു. ലഭിച്ച പുതിയ സ്ഥാനത്തിൽ ആശങ്കയില്ലെന്നും ജയകുമാർ പറഞ്ഞു.

ശബരിമല തീർത്ഥാടന കാലത്തിന് മുൻ​ഗണന നൽകുമെന്നും ജയകുമാർ അറിയിച്ചു. ‘രണ്ടുമാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ഭംഗിയായി നടത്തണം, അതിനായിരിക്കും മുൻഗണന നൽകുക, മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനൊരു ഈശ്വര വിശ്വാസിയാണെന്നും ഇതൊരു നിയോഗമായി കാണുന്നു എന്നും മറ്റ് കാര്യങ്ങൾ ആലോചിച്ച് ചെയ്യുമെന്നും’ കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.