+

രാജ്യത്തിനെതിരെ ചാരപ്പണിയെടുത്ത ചാരവനിത ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ടൂറിസം വകുപ്പ് : കെ.സുരേന്ദ്രൻ

രാജ്യത്തിനെതിരെ ചാരപ്പണിയെടുത്ത വ്ലോഗർ  ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് സംസ്ഥാന ടൂറിസം വകുപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.


കണ്ണൂർ : രാജ്യത്തിനെതിരെ ചാരപ്പണിയെടുത്ത വ്ലോഗർ  ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് സംസ്ഥാന ടൂറിസം വകുപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചാരവനിതയാണെന്നുഅറിഞ്ഞുകൊണ്ടുതന്നെയാണ് കേരളത്തിലേക്ക് അവരെ കൊണ്ടുവന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
 ഇന്ത്യക്കെതിരെയുള്ള വ്ലോഗുകളാണ് ജ്യോതി മൽഹോത്ര പ്രചരിപ്പിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് അറിയാമെന്നും അത് മനസ്സിലാക്കിയാണ് അവരെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

facebook twitter