ചേരുവകൾ
കടച്ചക്ക ഒരെണ്ണം
മുളക് പൊടി എരുവിന് അനുസരിച്ചു
അരിപ്പൊടി - 4 ടേബിൾ സ്പൂൺ
കായപ്പൊടി - 4 നുള്ള്
മഞ്ഞൾപ്പൊടി ഒരു നുള്ള്
കോൺഫ്ലോർ ഒരു സ്പൂൺ
ഉപ്പ് പാകത്തിന്
കറിവേപ്പില
വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്
കടച്ചക്ക ഖനം കുറച്ചു ചെറിയ കഷ്ണങ്ങളായി നുറുക്കുക
തയ്യാറാക്കുന്ന വിധം
ഇതിലേക്ക് അരിപ്പൊടി , കോൺഫ്ലോർ , മുളക് പൊടി , മഞ്ഞൾപ്പൊടി,കായം , ഉപ്പ് ഇവചേർത്തു നന്നായി ഇളക്കി 15 മിനിറ്റ് വയ്ക്കുക
ഇനി ഇടത്തരം തീയിൽ ചൂടായ എണ്ണയിൽ വറുത്തു കോരുക , എണ്ണയിൽ ഇട്ടാൽ ഉടനെ ഇളക്കരുത് . ഒന്ന് പാകമായ ശേഷമേ ഇളക്കാവൂ ഇല്ലെങ്കിൽ മസാല ഇളകി പോകും.അവസാനം കുറച്ചു കറിവേപ്പിലയും എണ്ണയിൽ വറുത്തു ചേർക്കുക