സ്പെഷ്യൽ റോസ്റ്റ്‌ , ഇത് ഉണ്ടെങ്കിൽ വേറൊന്നും വേണ്ട

06:40 PM Sep 14, 2025 | Neha Nair

● കടല -ഒരു കപ്പ്

● സവാള -രണ്ടെണ്ണം ചെറുത്

● തക്കാളി -1

● വെളുത്തുള്ളി -10 അല്ലി

● ഇഞ്ചി -ഒരിഞ്ചു കഷണം

● പച്ചമുളക് -4

● മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

● ഉപ്പ് -ആവശ്യത്തിന്

● വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

● കടുക് -ഒരു ടീസ്പൂൺ

● ഉണക്ക മുളക് -2

● കറിവേപ്പില

● ചെറിയ ഉള്ളി -അരക്കപ്പ്

● തേങ്ങാക്കൊത്ത് -കാൽ കപ്പ്

● മുളകുപൊടി -ഒരു ടീസ്പൂൺ

● മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

● കുരുമുളക് ചതച്ചത് -ഒരു ടീസ്പൂൺ

● പെരുംജീരകം പൊടിച്ചത് -ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം

കടല നന്നായി കഴുകി 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. ഒരു പ്രഷർ കുക്കറിൽ കടലയും നീളത്തിൽ അരിഞ്ഞ സവാളയും തക്കാളിയും ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് 5 വിസിൽ വരുന്നതുവരെ വേവിക്കുക.

മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ചെറിയ ഉള്ളിയും തേങ്ങാ കൊത്തും ചേർത്ത് വഴറ്റുക.

ഇളം ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടിയും മല്ലിപ്പൊടിയും പെരുംജീരകം പൊടിച്ചതും ചേർത്ത് വഴറ്റുക. പൊടികളുടെ പച്ചമണം മാറുമ്പോൾ വേവിച്ചുവച്ചിരിക്കുന്ന കടല ചേർത്ത് ചെറിയ തീയിൽ നന്നായി വഴറ്റി എടുക്കണം.രുചികരമായ കടല റോസ്റ്റ് തയാർ.