കാഞ്ഞങ്ങാട് ബൈക്കിൽ കടത്തി കൊണ്ടുപോവുകയായിരുന്ന കഞ്ചാവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

03:38 PM Dec 17, 2025 |


 കാഞ്ഞങ്ങാട് : ബൈക്കിൽ കടത്തി കൊണ്ടുപോവുകയായിരുന്ന 1.895 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കനെ എക്സൈസ് സംഘം പിടികൂടി. മംഗൽപാടി പെരിക്കോട് സ്വദേശി എച്ച്.കെ. അബ്ദുള്ള (62)യെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ശ്രാവണും സംഘവും അറസ്റ്റ് ചെയ്തത്. മംഗൽപാടി ബന്ദിയോട് വെച്ചാണ് വില്പനക്കായി കെ എൽ. 14. എം. 5845 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന 1.895 കിലോഗ്രാം കഞ്ചാവുമായി ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന എക്സൈസ് പരിശോധനയിൽ പ്രതി പിടിയിലായത്. 

വാഹന പരിശോധനയിൽഅസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) പീതാംബരൻ കെ,പ്രിവന്റീവ് ഓഫീസർമാരായ ജിജിൻ എം വി, മനാസ് കെ വി,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് എം എം, കണ്ണൻ കുഞ്ഞി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.