കാ​ഞ്ഞ​ങ്ങാ​ട് 18കാ​ര​നെ വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ചു; നാ​ല് പേർ​ക്കെ​തി​രെ കേസ് ​

10:36 AM May 12, 2025 |


കാ​ഞ്ഞ​ങ്ങാ​ട്: പ​ണപ്പി​രി​വ് ന​ട​ത്തിയതായി ആ​രോ​പി​ച്ച് കാ​റി​ലും ബൈ​ക്കി​ലു​മെ​ത്തി​യ സം​ഘം 18 കാ​ര​നെ ത​ട്ടി​ക്കൊണ്ടു​പോ​യി മ​ർ​ദി​ച്ചു.പ​രാ​തി​യി​ൽ നാ​ല് പേ​ർ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

ഹോ​സ്ദു​ർ​ഗ് ബ​ദ​രി​യ ന​ഗ​റി​ലെ പി. ​ഷി​ഹാ​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മു​സ​മ്മി​ൽ, ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്ന് പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ വ​ന്ന​വ​ർ യു​വാ​വി​നെ കയറ്റിക്കൊ​ണ്ട് പോ​യി ക​ല്ലൂ​രാ​വി മു​ണ്ട​ത്തോ​ട് വെ​ച്ച് ത​ല​ക്കും മു​ഖ​ത്തും അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം കാ​റി​ലെ​ത്തി​യ മ​റ്റൊ​രാ​ൾ ത​ട്ടി​കൊ​ണ്ടു​പോ​യി മീ​നാ​പ്പീ​സ് ക​ട​പ്പു​റ​ത്തെ​ത്തി​ച്ച് വ​ടി കൊ​ണ്ട് അ​ടി​ച്ചുപ​രി​ക്കേ​ൽ​പ്പി​ച്ചു. നാ​ട്ടി​ൽ പി​രി​വ് ന​ട​ത്തി​യ​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ക്ര​മ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞു.