കണ്ണൂർ വിമാനത്താവളത്തിന് ആശ്വാസം : കാർഗോ എയർ ലിഫ്റ്റിങ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നല്‍കി

08:56 PM Jul 18, 2025 |



മട്ടന്നൂർ : കണ്ണൂർരാജ്യാന്തര വിമാനത്താവളത്തിന് പ്രതീക്ഷയേകി കാർഗോ എയർ ലിഫ്റ്റിങ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നല്‍കി. ഇതോടെ, കാർഗോ വിമാന സർവീസുകള്‍ക്ക് തടസ്സമായിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര ധനകാര്യവകുപ്പ് ഡൽഹിയിലുള്ള സംസ്ഥാന സർക്കാർ പ്രതിനിധി പ്രൊഫ. കെ.വി. തോമസിന് നല്‍കിയ കത്തിലാണ് ഈക്കാര്യം അറിയിച്ചത്. മലബാറിന്റെ സമഗ്ര വികസനത്തിന് ഈ തീരുമാനം ഏറെ ഗുണകരമാകുമെന്ന് പ്രൊഫ. കെ.വി. തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു.കേരളത്തില്‍ നിലവില്‍ കൊച്ചിയിലാണ് പ്രധാന കാർഗോ സംവിധാനം പ്രവർത്തിക്കുന്നത്. 

2023-ല്‍ കൊച്ചി ആസ്ഥാനമായ ദ്രാവിഡൻ ഏവിയേഷനാണ് കാർഗോ വിമാന സർവീസ് ആരംഭിച്ചത്.ദ്രാവിഡൻ ഏവിയേഷൻ കണ്ണൂരില്‍ നിന്ന് കയറ്റുമതി നടത്താൻ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതുകൊണ്ട് അത് സാധ്യമായിരുന്നില്ല. പുതിയ അനുമതിയോടെ ഈ തടസവും നീങ്ങുകയാണെന്ന് കിയാൽ അധികൃതർ അറിയിച്ചു.