
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ടൂറിസം മേഖലയിലെ വികസനത്തിനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടിയന്തിരമായ പോയന്റ ഓഫ് കോള്‍ പദവി അനുവദിക്കണമെന്ന് ട്രാവല്‍ ഏജന്റുമാരുടെ സംഘടനയായ കണ്ണൂര്‍ ഡിസ്ട്രിക് ട്രാവല്‍ ഏജന്റ് അസോ. വാര്‍ഷിക സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
്കണ്ണൂര്‍ വിമാനത്താവളത്തോടു അവഗണന തുടരുന്നത് ടൂറിസം മേഖലയെ തളര്‍ത്തുകയാണ്. ഇനിയും ഈക്കാര്യത്തില്‍ കാത്തുനില്‍ക്കാനാവില്ലെന്നും സമ്മേളനം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണൂരിന്റെ ചിറകരിയരുത് എന്ന മുദ്രാവാക്യവുമായി ക്യാംപയിന്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
പുതിയതെരു മാഗ്‌നെറ്റ് ഹോട്ടല്‍ ഹാളില്‍ നടന്ന സമ്മേളനം കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസി. അമീറലി തങ്ങള്‍ അധ്യക്ഷനായി. ഭാരവാഹികളായ അഫ്‌സല്‍ കായക്കൂല്‍, മുസമ്മില്‍പുല്ലൂപ്പി, ഷഫീഖ് മന്ന, ജസീം റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.