+

നാലുവര്‍ഷം;കണ്ണൂര്‍ ജില്ലയില്‍ ജീവനൊടുക്കിയത് 2854 പേര്‍ ,ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന: സർക്കാരിൻ്റെ ഹാപ്പിനസ് പദ്ധതി ഗുണം ചെയ്തില്ല

ഓരോ ദിവസം കഴിയുന്തോറും കണ്ണൂർ ജില്ലയിൽ  ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഒറ്റയ്ക്കും കൂട്ടമായുമുള്ള സ്വയംഹത്യയാണ് പെരുകുന്നത്.

കണ്ണൂര്‍: ഓരോ ദിവസം കഴിയുന്തോറും കണ്ണൂർ ജില്ലയിൽ  ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഒറ്റയ്ക്കും കൂട്ടമായുമുള്ള സ്വയംഹത്യയാണ് പെരുകുന്നത്. പുഴയിൽ ചാടിയോ റെയിൽവേ പാളത്തിൽ തല വെച്ചാ സ്വയം തീ കൊളുത്തിയോയാണ് കുട്ടികൾ ഉൾപെടുയുള്ളവർ ജീവനൊടുക്കുന്നത്. തളിപ്പറമ്പ് മണ്ഡലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനകീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഹാപ്പിനെസ് ഫെസ്റ്റുകളും അനുബന്ധ പരിപാടികളും സാമൂഹിക ക്ഷേമ വകുപ്പ് നടത്തുന്നുണ്ടെങ്കിലും അതൊന്നും തെല്ലു പോലും ഏശിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

death

കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 2854 പേരാണ് കണ്ണൂർ ജില്ലയിൽ മാത്രം ആത്മഹത്യ ചെയ്തത്. 2021 മുതല്‍ 2024 വരെയുള്ള കണക്കാണിത്. ഈ വര്‍ഷം മാര്‍ച്ച് മാസം വരെ മാത്രം 157 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. നാലുവര്‍ഷത്തിനിടയില്‍ കാസര്‍കോട് ജില്ലയില്‍ 1243 പേരും ആത്മഹത്യ ചെയ്തു. ജില്ലയില്‍ കണ്ണൂര്‍ സിറ്റി പരിധിയിലാണ് കൂടുതല്‍ ആത്മഹത്യകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. 2021 ല്‍ 241 പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍ 2024ല്‍ അത് 401ലെത്തി. മൂന്നുവര്‍ഷത്തിനിടയില്‍ ഇരിട്ടിയോളമാണ് ആത്മഹത്യനിരക്ക് വര്‍ധിച്ചത്. 2022-406, 2023-414, 2021-401, 2025 മാര്‍ച്ച് വരെ-90 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ എണ്ണം. കണ്ണൂര്‍ റൂറലില്‍ 2022 മുതല്‍ ഈവര്‍ഷം മാര്‍ച്ച് വരെ 1332 പേരാണ് ആത്മഹത്യ ചെയ്തത്. 2021-195, 2022-353, 2923-267, 2024-350, 2025 മാര്‍ച്ച് വരെ-70 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ എണ്ണം. 

മയക്ക് മരുന്ന് ഉപയോഗത്തെ തുടര്‍ന്നുള്ള മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, കട ബാധ്യത, പ്രണയനൈരാശ്യം, വിഷാദം, മാനസിക പ്രശ്‌നങ്ങള്‍, കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ആത്മഹത്യ ചെയ്യാനുള്ള പ്രധാന കാരണങ്ങളായി പൊലിസ് കണ്ടെത്തുന്നത്. ജോലിസമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറവല്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ കുടിയാന്മല കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലര്‍ക്ക് കെ.പി ഉഷാകുമാരി ആത്മഹത്യ ചെയ്ത സംഭവമുണ്ടായിരുന്നു. വിരമിക്കാന്‍ കുറച്ച് നാള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥലം മാറ്റിയതും മറ്റും ഇവര്‍ക്ക് മാനസികമായി പ്രയാസമുണ്ടാക്കി എന്ന് ചൂണ്ടിക്കാണിച്ച് സഹപ്രവര്‍ത്തകരും കുടുംബവും പരാതിയുമായി രംഗത്തെത്തിയിരുന്നു.

അതുപോലെ കടബാധ്യതമൂലം ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ജില്ലയില്‍ നിരവധിയുണ്ടായിട്ടുണ്ട്. മദ്യപിച്ചെത്ത് സംശയത്തിന്റെ പേരിലും മറ്റും ഭാര്യടെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവങ്ങളും ഒരുപാട് റിപോര്‍ട്ട് ചെയ്തു. ജില്ലയിലെ പട്ടിക വര്‍ഗ മേഖലയിലും ആത്മഹത്യകള്‍ വര്‍ധിച്ച് വരുന്നതായി കണക്കുകളുണ്ട്. 2021-23, 2022-26, 2023-17, 2024-28 എന്നിങ്ങനെയാണ് ഈ മേഖലയില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗമാണ് പ്രധാന കാരണമായി പൊലിസ് കണ്ടെത്തുന്നത്. വര്‍ഷംതോറും ഈ കണക്ക് വര്‍ധിക്കുകയാണ്.
 

facebook twitter