+

ഇന്റലിജൻസ് ബ്യൂറോയിൽ നിങ്ങളാഗ്രഹിച്ച സ്വപ്ന ജോലി നേടാം

ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്–II/എക്സിക്യൂട്ടീവ് , ACIO-II/Exe തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.

ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്–II/എക്സിക്യൂട്ടീവ് , ACIO-II/Exe തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.

3717 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം 44,900 രൂപ – 1,42,400 രൂപ വരെയാണ് ശമ്പളം. ആഗസ്ത് 10 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം ആണ് ആവശ്യമായ യോഗ്യതകൾ.
എംഎച്ച്എയുടെ വെബ്‌സൈറ്റിൽ (www.mha.gov.in) അല്ലെങ്കിൽ എൻസിഎസ് പോർട്ടലിൽ (www.ncs.gov.in) ലോഗിൻ ചെയ്‌ത് ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. മറ്റ് മാർഗങ്ങളിലൂടെ അപേക്ഷകൾ സ്വീകരിക്കില്ല.

facebook twitter