തളിപ്പറമ്പ : മരിച്ച് പോയ പിതൃക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടൽ. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ട് തന്നെ കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു .തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കർക്കിടക ബലിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കർക്കിടക ബലിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി .നൂറു കണക്കിന് ജനങ്ങളാണ് എല്ലാ വർഷവും കർക്കിടക വാവ് ദിനത്തിൽ ബാലീ ദർപ്പണം നടത്താൻ എത്തിച്ചേരാറുള്ളത് .ബലിതർപ്പണ ചടങ്ങുകൾക്കായി തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ശനിയാഴ്ച പുലർച്ചെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങ് ആരംഭിന്നത്. ഉണ്ണി ഞാറക്കാട് , ബാബു ഞാറക്കാട്, വിനായകൻ ഞാറക്കാട്, ശ്രീഹരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ബലിതർപ്പണ ചടങ്ങ് നടക്കുന്നത്.