+

രണ്ടു പുതിയ മോഡലുകൾ അവതരിപ്പിച്ചു കൊണ്ട് ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ 25-ാം-വാർഷികം ആഘോഷിച്ചു

രണ്ടു പുതിയ മോഡലുകൾ അവതരിപ്പിച്ചു കൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ  25-ാം വാർഷികം ആഘോഷിച്ചു. സിബി125 ഹോർണറ്റ്, ഷൈൻ 100 ഡിഎക്‌സ്, എന്നീ മോഡലുകളാണ് വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ചത്. ഈ രണ്ടു മോഡലുകൾക്ക് വേണ്ടിയുള്ള ബുക്കിംഗ് ഓഗസ്റ് 1 മുതൽ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ന്യൂഡൽഹി: രണ്ടു പുതിയ മോഡലുകൾ അവതരിപ്പിച്ചു കൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ  25-ാം വാർഷികം ആഘോഷിച്ചു. സിബി125 ഹോർണറ്റ്, ഷൈൻ 100 ഡിഎക്‌സ്, എന്നീ മോഡലുകളാണ് വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ചത്. ഈ രണ്ടു മോഡലുകൾക്ക് വേണ്ടിയുള്ള ബുക്കിംഗ് ഓഗസ്റ് 1 മുതൽ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു, “25 വർഷം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ ഹോണ്ടയുടെ നവീകരണവും ഉപഭോക്തൃഭദ്രതയുടെയും പ്രതിബദ്ധതയുടെയും പ്രതിനിധിയായി, രണ്ട് പുതിയ മോട്ടോർസൈക്കിളുകൾ എത്തിക്കുന്നതിൽ ഞങ്ങൾക്ക് 
അഭിമാനമുണ്ട്. സിബി125 ഹോർണറ്റ്, ഷൈൻ 100 ഡിഎക്‌സ് മോഡലുകൾ ഇന്ത്യൻ വിപണിക്ക് ഉന്നത സാങ്കേതിക വിദ്യയുള്ള മൊബിലിറ്റി പരിഹാരങ്ങൾ നൽകാനുള്ള ഞങ്ങളുടെ വാഗ്ദാനം പുതുക്കുന്നു.”

എച്ച്എംഎസ്ഐ സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു, “സിബി125 ഹോർണറ്റിൻ്റെ സവിശേഷതകൾ 125സിസി പ്രീമിയം കമ്മ്യൂട്ടർ വിഭാഗത്തെ പുനർനിർവചിക്കുമ്പോൾ, ഷൈൻ 100 ഡിഎക്‌സിൻ്റെ മികച്ച ഫീച്ചറുകൾ ഉപഭോക്താക്കളെ  ആവേശം കൊള്ളിക്കും."

facebook twitter