+

കര്‍ക്കടക വാവ്ബലിക്കൊരുങ്ങി കൊട്ടിയൂർ മഹാദേവക്ഷേത്രം ഉൾപ്പെടെ മലയോരത്തെ വിവിധ ക്ഷേത്രങ്ങൾ

കർക്കിടക വാവുബലി പിതൃ തർപ്പണ ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. കൊട്ടിയൂർ മഹാദേവക്ഷേത്രം ഉൾപ്പെടെ മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് ബലിതർപ്പണത്തിനായി ഒരുക്കിയിരിക്കുന്നത്. 

കൊട്ടിയൂർ : കർക്കിടക വാവുബലി പിതൃ തർപ്പണ ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. കൊട്ടിയൂർ മഹാദേവക്ഷേത്രം ഉൾപ്പെടെ മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് ബലിതർപ്പണത്തിനായി ഒരുക്കിയിരിക്കുന്നത്. 

പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി പിണ്ഡം സമർപ്പിച്ച് ആയിരങ്ങൾ വ്യാഴാഴ്ച ബലിതർപ്പണം നടത്തും. മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണം ചടങ്ങുകൾക്കായി വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊട്ടിയൂർ മഹാദേവക്ഷേത്രം, കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കേളകം മൂർച്ചിലകാവ് ഭഗവതി ക്ഷേത്രം, എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രം, പുത്തലം വൈരിഘാതക ക്ഷേത്രം.

തുടങ്ങിയ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് പുലർച്ചെ നാലുമണി മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. കൊട്ടിയൂർ ഇക്കരെ ക്ഷേത്രത്തിൽ ബാവലി പുഴക്കരയിൽ ആണ് ബലിതർപ്പണം ചടങ്ങുകൾ നടക്കുക. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം മുൻവർഷത്തേക്കാൾ ഏറെ ഭക്തജനങ്ങൾ എത്തിച്ചേരും എന്ന് പ്രതീക്ഷയുണ്ടെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണ നായർ പറഞ്ഞു.

ഭക്തജനങ്ങൾക്കായി കൊട്ടിയൂരിൽ പ്രഭാതഭക്ഷണവും ഏർപ്പെടുത്തും. ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളാണ് കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണത്തിനായി എത്തിചേരാറ്.

facebook twitter