
തിരുവനന്തപുരം :ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ കർശന നടപടി ഉറപ്പാക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.വിപഞ്ചികയുടേയും കുഞ്ഞിന്റെയും ദുരൂഹമരണത്തില്‍ കുടുംബം ഉയർത്തുന്ന ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണമെന്നും വി. മുരളീധരൻ പ്രതികരിച്ചു. വിപഞ്ചികയുടെ റീ പോസ്റ്റ്മോർട്ടം നടക്കുന്ന,തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി ബന്ധുക്കളെ അദ്ദേഹം നേരിൽകണ്ടു.
നേരത്തെ വിപഞ്ചികയുടെ അഭിഭാഷകന്റെ ആവശ്യ പ്രകാരം യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി സംസാരിച്ചു, മൃതദേഹം നാട്ടിൽ എത്തിക്കാൻ മുൻകേന്ദ്രമന്ത്രി ഇടപെട്ടിരുന്നു.