+

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ ; പിടികൂടിയത് കണ്ണൂർ താളപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന്

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂരിലെ താളപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ ജില്ല കടക്കുന്ന മുന്നേ തന്നെ പോലീസ് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു. 

കണ്ണൂർ :  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂരിലെ താളപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ ജില്ല കടക്കുന്ന മുന്നേ തന്നെ പോലീസ് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു. 

മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ ഗോവിന്ദച്ചാമി പിടിയിലായത്. ലിബർട്ടി തീയേറ്റർ കോംപ്ളക്സിൻ്റെ കിണറിൽ  നിന്നാണ് ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ ഇന്ന് രാവിലെ 10.45 ന് പിടികൂടിയത്.

വെള്ളിയാഴ്ച്ച പുലർച്ചെ  അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈൻ ബ്ലോക്ക് (പകർച്ചാവ്യാധികൾ പിടിപ്പെട്ടാൽ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മതിലിന്റെ മുകളിൽ ഇരുമ്പ് കമ്പി വെച്ചുള്ള ഫെൻസിംഗ് ഉണ്ട്.

 ഈ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം. പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്.

Trending :
facebook twitter